അംഗത്വം: (ചട്ടം 19 (എ))


ഒാരോ വിഭാഗം ജീവനക്കാർക്കുമുള്ള ക്ഷേമ പദ്ധതികൾ നിലവിൽ വന്ന തീയതികൾക്ക് മുൻപേ സേവനത്തിലുണ്ടായിരുന്നവർ മേൽ പറഞ്ഞ തീയതികൾ മുതലും അതിനുശേഷം വന്നവർ ജോലിയിൽ പ്രവേശിച്ച തീയതി മുതലും പ്രാബല്യത്തോടെയാണ് ഒാപ്ഷൻ നൽകി അംഗത്വം സ്വീകരിക്കേണ്ടത്. ജീവനക്കാർ ജോലിയിൽ പ്രവേശിച്ചയുടൻ ചുവടെ പറയുന്ന രേഖകൾ തയ്യാറാക്കി ബോർഡിന്റെ റീജിയണൽ ഒാഫീസിൽ അംഗത്വത്തിനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

അംഗത്വത്തിനായി സമർപ്പിക്കേണ്ട രേഖകൾ:


1. സ്ഥാപനത്തിന്റെ ഭരണ നിയന്ത്രണ ചുമതലയുള്ള സർക്കാരിന്റെ താലൂക്ക് തലത്തിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ മേലൊപ്പും (Counter Sign) ഒാഫീസ് മുദ്രയും പതിപ്പിച്ച അപേക്ഷ (അനക്സർ – I), നോമിനേഷൻ (അനക്സർ- II) ഫാറങ്ങളുടെ ഒരു സെറ്റ്.
2. ജോലിയിൽ പ്രവേശിച്ച തീയതി മുതൽ പ്രാബല്യത്തോടെ ബോർഡിൽ അംഗമാക്കി ജീവനക്കാരുടെയും, സ്ഥാപനത്തിന്റെയും വിഹിതം അടച്ചുകൊള്ളാമെന്ന് വെൽഫെയർ ബോർഡ് അഡീഷണൽ രജിസ്ട്രാർ/ സെക്രട്ടറിയോട് അപേക്ഷിക്കുന്ന സംഘം ഭരണസമിതി തീരുമാനം.
3. ജീവനക്കാർ സേവനത്തിൽ പ്രവേശിച്ച തീയതി, നിയമാനുസരണം റിട്ടയർ ചെയ്യുന്ന തീയതി, ജനനത്തീയതി എന്നിവ സാക്ഷ്യപ്പെടുത്തിയ സർവ്വീസ് ഡീറ്റയിൽസ്/ സേവന പുസ്തകത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
4. നിയമന ഉത്തരവിന്റെയും തസ്തിക അനുവദിച്ച ഉത്തരവിന്റെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ്
5. സ്ഥാപനത്തിന്റെ സെക്രട്ടറി/ചീഫ് എക്സിക്യൂട്ടീവിന്റെ കവറിംഗ് ലെറ്റർ.

ജീവനക്കാർക്കും, സ്ഥാപനത്തിനും വെവ്വേറെ അംഗത്വം അനുവദിച്ചുകൊണ്ടുള്ള കോഡ് നമ്പറുകളും, കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ മെയിൻ ശാഖയിൽ വിഹിതം അടയ്ക്കുന്നതിനുള്ള ബോർഡിന്റെ അക്കൗണ്ട് നമ്പറും ലഭിച്ചതിനുശേഷം മാത്രം വിഹിതം അടയ്ക്കേണ്ടതാണ്. മേൽ പറഞ്ഞ പ്രകാരം അപേക്ഷ സമർപ്പിച്ച് ബോർഡിൽ നിന്നും കോഡ് നമ്പർ അനുവദിക്കാതെ ജീവനക്കാരുടെ പേരിൽ പ്രതിമാസവിഹിതം അടച്ചാൽ ആ ജീവനക്കാരെ ഇൗ ബോർഡിലെ അംഗങ്ങളായി പരിഗണിക്കുകയോ ബോർഡിൽ നിന്നുള്ള യാതൊരുവിധ ക്ഷേമാനുകൂല്യങ്ങൾക്കും അർഹത ഉണ്ടായിരിക്കുന്നതുമല്ല.

നോമിനേഷൻ (ചട്ടം 19 (സി):




ജീവനക്കാർ ജോലിയിലിരിക്കെ മരണമടഞ്ഞാൽ ബോർഡിൽനിന്നും ലഭിക്കുന്ന മരണാനന്തര ധനസഹായം കൈപ്പറ്റുന്നതിലേയ്ക്ക് ജീവനക്കാരന്റെ കുടുംബാംഗങ്ങളായ ഭാര്യ/ഭർത്താവ്, മക്കൾ, ആശ്രിതരായ രക്ഷിതാക്കൾ, ജീവനക്കാരന്റെ കുട്ടികൾ എന്നിവരെ നോമിനിയായി നിർദ്ദേശിക്കാവുന്നതാണ്. അംഗത്വത്തിന് അപേക്ഷിക്കുന്ന സമയത്ത് ജീവനക്കാരന് കുടുംബം ഉണ്ടെങ്കിൽ പ്രസ്തുത കുടുംബത്തിൽ ഉൾപ്പെട്ട വ്യക്തികളെയാണ് നോമിനിയായി നാമനിർദ്ദേശം ചെയ്യേണ്ടത്. അപ്രകാരമല്ലാത്ത നോമിനേഷനുകൾ അസാധുവായിരിക്കുന്നതാണ്. അവിവാഹിതരായ ജീവനക്കാർ കുടുംബാംഗ ങ്ങളല്ലാത്ത മറ്റു വ്യക്തികളെ നാമനിർദ്ദേശം ചെയ്തിട്ടുള്ള പക്ഷം ടിയാൾ വിവാഹിത നാകുന്നതോടെ പ്രസ്തുത നാമനിർദ്ദേശം അസാധുവായി തീരുന്നതും ആയതിലേയ്ക്ക് പുതിയ നോമിനിയെ നിശ്ചയിച്ച് നോമിനേഷൻ മാറ്റി നൽകേണ്ടതുമാണ്. നോമിനേഷൻ ഫാറത്തിലെ എല്ലാ കോളങ്ങളും പൂർണ്ണമായി പൂരിപ്പിച്ച്, രണ്ടാളുകളുടെ സാക്ഷ്യപ്പെടുത്തലോടെ സ്ഥാപനത്തിന്റെ പ്രസിഡന്റ് മേലൊപ്പുവച്ചാണ് സമർപ്പിക്കേണ്ടത്.

 

അപേക്ഷ ഫോമുകൾ