ക്ഷമനിധി വിഹിതം (ചട്ടം 20,21):


2024 ഫെബ്രുവരി മാസം മുതൽ ആകെ ശമ്പളം (Gross Pay)/ മൊത്തം ശമ്പളം (Consolidated Pay)/കമ്മീഷൻ 15000/- രൂപയോ അതിന് മുകളിലോ ഉള്ള ജീവനക്കാരുടെ ക്ഷേമ വിഹിതം 250/- രൂപയായും ആകെ ശമ്പളം (Gross Pay)/മൊത്തം ശമ്പളം (Consolidated Pay)/കമ്മീഷൻ 15000/- രൂപയിൽ താഴെ ഉള്ളവരുടെ ക്ഷേമവിഹിതം 150/- രൂപയായും ഇൗ രണ്ട് വിഭാഗത്തിലുമുള്ള ജീവനക്കാരുടെ സ്ഥാപനത്തിന്റെ വിഹിതം 150/-രൂപയായും നിജപ്പെടുത്തിയിട്ടുണ്ട്. ബോർഡ് കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന നിരക്കിലുള്ള ക്ഷേമബോർഡ് വിഹിതം ജീവനക്കാരന്റെ ശമ്പളത്തിൽ നിന്നും ഇൗടാക്കി ശമ്പളം നൽകി 5 ദിവസത്തിനുള്ളിൽ സ്ഥാപനത്തിന്റെ വിഹിതത്തോടൊപ്പം ബോർഡിന്റെ അക്കൗണ്ടിലേയ്ക്ക് നിക്ഷേപിക്കേണ്ടതും ആ വിവരം പ്രത്യേക രജിസ്റ്ററിൽ (അനക്സർ III) രേഖപ്പെടുത്തി സ്ഥാപനം സൂക്ഷിക്കേണ്ടതുമാണ്. വിഹിതം അടയ്ക്കുന്നത് സംബന്ധിച്ചുള്ള സ്റ്റേറ്റ്മെന്റിൽ (അനക്സർ IV) ജീവനക്കാരുടെ പേര്, കോഡ് നമ്പർ, മാസവിഹിതം എന്നിവ വ്യക്തമായി രേഖപ്പെടുത്തി നിശ്ചിത മാതൃകയിലുള്ള ചെലാൻ രസീത് സഹിതം കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ ശാഖയിൽ സമർപ്പിക്കേണ്ടതും ബാങ്കിൽ നിന്നും തിരികെ ലഭിക്കുന്ന രണ്ട് പകർപ്പുകളിൽ ബ്രാഞ്ച് മാനേജരുടെ ഒപ്പ്, ക്യാഷ് റിസീവ്ഡ് സീൽ, ചെലാൻ നമ്പർ, തീയതി എന്നിവ വ്യക്തമായി രേഖപ്പെടുത്തിയ ഒരു പകർപ്പ് സ്ഥാപനം നേരിട്ട് ബോർഡിന്റെ റീജിയണൽ ഒാഫീസിലേയ്ക്ക് അയയ്ക്കേണ്ടതുമാണ്. അനക്സർ IV സ്റ്റേറ്റ്മെന്റിനൊപ്പം ചെലാൻ രസീതിന്റെ (pay in slip) പകർപ്പ് കൂടി അയയ്ക്കേണ്ടതാണ്. ഇൗ സ്റ്റേറ്റ്മെന്റും ചെലാൻ രസീതും ബോർഡിൽ ലഭിച്ചാൽ മാത്രമേ ജീവനക്കാരുടെ പേരിൽ വിഹിതം വരവ് വയ്ക്കുകയുള്ളൂ. ജീവനക്കാർ ഏതുതരം അവധിയിലായിരുന്നാലും ക്ഷേമനിധി വിഹിതം മുടക്കം വരുത്തുവാൻ പാടില്ലാത്തതാണ്.

 

അപേക്ഷ ഫോമുകൾ