ക്ഷേമബോര്‍ഡ് വിഹിതം തിരികെ നല്‍കല്‍ (ചട്ടം 26 (ഡി)):
സേവനത്തിൽ നിന്നും പിരിഞ്ഞു പോവുകയോ, വിരമിക്കുകയോ ചെയ്യുന്ന അവസരത്തിൽ ക്ഷേമനിധിയിലേയ്ക്ക് അടച്ച വിഹിതം സ്ഥാപനത്തിന്റെ വിഹിതത്തോടൊപ്പം ജീവനക്കാരന് തിരികെ നൽകുന്നു. 22-03-2013 മുതൽ സേവനത്തിൽ നിന്നും പിരിയുന്നവർക്ക് ആകെ റീഫണ്ട് തുകയുടെ 5% വും 04-08-2017 മുതൽ പിരിഞ്ഞുപോകുന്നവർക്ക് 10% വും ഇൻസെന്റീവ് കൂടി വിഹിതത്തോടൊപ്പം തിരികെ നൽകുന്നു. അതിലേയ്ക്കായി സേവനത്തിൽ നിന്നും വിരമിച്ച് 60 ദിവസത്തിനുള്ളിൽ ചുവടെ പറയുന്ന രേഖകൾ തയ്യാറാക്കി ബോർഡിന്റെ ബന്ധപ്പെട്ട റീജിയണൽ ഒാഫീസിൽ സമർപ്പിക്കേണ്ടതാണ്.
1. സ്ഥാപനത്തിന്റെ ഭരണനിയന്ത്രണ ചുമതലയുള്ള താലൂക്ക് തലത്തിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ മേലൊപ്പും ഒാഫീസ് മുദ്രയും പതിച്ച നിശ്ചിത മാതൃകയിലുള്ള അപേക്ഷ (Annexure VI)
2. വിഹിതം മടക്കി വാങ്ങുന്നതിന് വെൽഫെയർ ബോർഡ് അഡീഷണൽ രജിസ്ട്രാർ/ സെക്രട്ടറിയോട് അപേക്ഷിച്ച് കൊണ്ടുള്ള ഭരണസമിതി തീരുമാനത്തിന്റെ പകർപ്പ്.
3. സംഘം സെക്രട്ടറി/ ചീഫ് എക്സിക്യൂട്ടീവിന്റെ കവറിംഗ് ലെറ്റർ.