ചികിത്സാ ധനസഹായം (ചട്ടം 26 (ഇ):


 
ബോർഡ് ചട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ചികിത്സകൾക്ക്  വിധേയരാകുന്ന  ജീവനക്കാർക്കും അവരുടെ ആശ്രിതർക്കും ബോർഡിൽ നിന്നും ചികിത്സാധനസഹായം നൽകി വരുന്നു. ജീവനക്കാരുടെ  ഭാര്യ/ഭർത്താവ്, അവിവാഹിതരായ മക്കൾ,  അവിവാഹിതരായ ജീവനക്കാരുടെ മാതാപിതാക്കൾ, വിവാഹിതരായ ജീവനക്കാരുടെ പൂർണ്ണ സംരക്ഷണയിൽ കഴിയുന്ന മാതാപിതാക്കൾ എന്നിവരെയാണ് ആശ്രിതരായി കണക്കാക്കുന്നത്.  ചികിത്സാധനസഹായം ജീവനക്കാരന്റെ സേവന കാലയളവിൽ ഒരിക്കൽ മാത്രമേ ലഭിക്കുകയുള്ളൂ. എന്നാൽ പട്ടികയിൽ ഇ, ഉ  യിൽ ഉൾപ്പടുത്തിയിട്ടുള്ള ചികിത്സാസഹായങ്ങൾ പട്ടിക അ, ആ  ചികിത്സകൾക്ക് ലഭിക്കുന്ന  ധനസഹായത്തിന് പുറമെ ജീവനക്കാർക്ക് മാത്രമായി ഒരു പ്രാവശ്യം അനുവദിക്കുന്നതാണ്. ധനസഹായം അനുവദിക്കുന്ന ചികിത്സകളും ഗ്രാന്റ് തുകയും സംബന്ധിച്ച വിവരങ്ങളുടെ പട്ടിക അനുബന്ധമായി ചേർത്തിട്ടുണ്ട്. 
 
ചികിത്സാധനസഹായത്തിനുള്ള നിബന്ധനകൾ


                      
a. ധനസഹായം അനുവദിക്കുന്ന ചികിത്സകളുടെ പട്ടികയിലെ കാറ്റഗറി B യിൽ 11 (a,b,c)  ഇനങ്ങളിലെ അംഗവൈകല്യം
    1. Moderate 40% and above
    2. Severe 75% and above
    3. Profound/total 100%  എന്ന നിരക്കിൽ കുറയുവാൻ പാടില്ല.
b. 11 (a,b,c) ഇനങ്ങളിൽ  40% ൽ കുറയാത്ത സ്ഥിരമായ അംഗവൈകല്യം ഉണ്ടായിരിക്കണം.
c. 11 (a,b,c) ഇനങ്ങളിലെ  അംഗവൈകല്യം തെളിയിക്കുന്നതിന്  സർക്കാർ തലത്തിലുള്ള മെഡിക്കൽ ഡിസെബിലിറ്റി   അസസ്മെന്റ്  ബോർഡിൽ  നിന്നും  ലഭിച്ച  ഡിസെബിലിറ്റി  സർട്ടിഫിക്കറ്റിന്റെ പകർപ്പും ചികിത്സാ രേഖകളുടെ പകർപ്പും ഗസറ്റഡ് ഒാഫീസർ സാക്ഷ്യപ്പെടുത്തി ഹാജരാക്കണം.
d. ധനസഹായം  അനുവദിക്കുന്ന  ചികിത്സകളുടെ  പട്ടിക A,B എന്നിവയിലുള്ള ചികിത്സക്ക്  ധനസഹായം ലഭിച്ച ജീവനക്കാർക്ക്  അതേ ഇനത്തിലെ  ചികിത്സ  ഒഴികെ  പട്ടിക C, D   വിഭാഗത്തിൽ പറഞ്ഞിട്ടുള്ള ചികിത്സകൾക്ക് കൂടി  സേവനകാലയളവിൽ ഒരു പ്രാവശ്യം ചികിത്സാഗ്രാന്റ്  അനുവദിക്കുന്നതാണ്. 
e. ആശുപത്രിയിൽ  ഇൻ-പേഷ്യന്റായി  നടത്തിയ ചികിത്സകൾക്ക് ഡിസ്ചാർജ് തീയതി മുതൽ 90 ദിവസത്തിനുള്ളിലും തുടർ ചികിത്സ ആവശ്യമായ Acquired Chronic രോഗങ്ങളുടെ ചികിത്സയ്ക്ക് പരിശോധനയ്ക്കായി അവസാനം ആശുപത്രിയിൽ ഹാജരായതിന്റെ 90 ദിവസത്തിനുള്ളിലുമാണ് ചികിത്സാ സഹായത്തിനായി ബോർഡിൽ അപേക്ഷ സമർപ്പിക്കേണ്ടത്. 
സ്ഥിരമായ അംഗവൈകല്യത്തിനുള്ള ചികിത്സാ സഹായത്തിനായി മെഡിക്കൽ ഡിസെബിലിറ്റി അസസ്സ്മെന്റ് ബോർഡിൽ നിന്നും അംഗവൈകല്യം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് അനുവദിച്ച തീയതി മുതൽ ഒരു വർഷത്തിനുള്ളിലും അപേക്ഷ സമർപ്പിക്കണം. 
 
ചികിത്സാധനസഹായത്തിനായി സമർപ്പിക്കേണ്ട രേഖകൾ :


       
1. സ്ഥാപനത്തിന്റെ  ഭരണനിയന്ത്രണ ചുമതലയുള്ള താലൂക്ക് തലത്തിൽ  കുറയാത്ത ഉദ്യോഗസ്ഥന്റെ മേലൊപ്പും (Countersign) ഒാഫീസ് മുദ്രയും പതിച്ച നിശ്ചിത മാതൃകയിലുള്ള അപേക്ഷ (Annexure VIII)
2. ചികിത്സാഗ്രാന്റ് അനുവദിക്കുന്നതിന് വെൽഫെയർ ബോർഡ് അഡീഷണൽ രജിസ്ട്രാർ/ സെക്രട്ടറിയോട് അപേക്ഷിക്കുന്ന ഭരണ സമിതി തീരുമാനത്തിന്റെ ശരിപകർപ്പ്
3. ജീവനക്കാരൻെറ ജനനതീയതി, ജോലിയിൽ പ്രവേശിച്ച തീയതി, നിയമാനുസൃതം റിട്ടയർ ചെയ്യേണ്ട തീയതി എന്നിവ സാക്ഷ്യപ്പെടുത്തിയ ചീഫ് എക്സിക്യൂട്ടീവിന്റെ  റിപ്പോർട്ട് (സർവ്വീസ് ഡീറ്റയിൽസ്)
4. നാളിതുവരെ  ഇൗ ബോർഡിൽ നിന്നും ചികിത്സാഗ്രാന്റ്  കൈപ്പറ്റിയിട്ടില്ലെന്നും, ഗ്രാന്റിനായി  സമർപ്പിച്ചിട്ടുള്ള ഏതെങ്കിലും രേഖകൾ വ്യാജമായിരുന്നുവെന്ന് പിന്നീട് ബോർഡിന് ബോദ്ധ്യപ്പെടുന്ന പക്ഷം ചികിത്സാഗ്രാന്റായി കൈപ്പറ്റിയ തുക തിരികെ നൽകിക്കൊള്ളാമെന്നുമുള്ള ചീഫ് എക്സിക്യൂട്ടീവിന്റെ സത്യവാങ്മൂലം.
5. വെൽഫെയർ ബോർഡ് ചട്ടം 26 (e) പ്രകാരം ഗ്രാന്റ് അനുവദിക്കുന്ന ചികിത്സകളുടെ പട്ടികയിൽ  ഏത് വിഭാഗത്തിലാണ് പ്രസ്തുത ചികിത്സ ഉൾപ്പെടുന്നതെന്ന്  വ്യക്തമാക്കിയ  മെഡിക്കൽ സർട്ടിഫിക്കറ്റ്/ ചികിത്സാ സർട്ടിഫിക്കറ്റിന്റെ അസ്സൽ.
6. കേസ് സമ്മറി/ഡിസ്ചാർജ്ജ് സമ്മറിയുടെയും മറ്റ് ചികിത്സാരേഖകളുടെയും ഗസറ്റഡ് ആഫീസർ സാക്ഷ്യപ്പെടുത്തിയ ശരിപ്പകർപ്പ് . 
7. ആശ്രിതരുടെ ചികിത്സാഗ്രാന്റിനായി  അപേക്ഷിക്കുന്നവർ ജീവനക്കാരനും, ആശ്രിതനും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന റവന്യൂരേഖയുടെ ശരിപകർപ്പ് കൂടി ഹാജരാക്കണം.
8. ജീവനക്കാരുടെ മക്കൾക്കുള്ള ചികിത്സാഗ്രാന്റിന്, അവർ അവിവാഹിതരാണെന്ന് സാക്ഷ്യ
പ്പെടുത്തിയ വില്ലേജാഫീസറുടെ സർട്ടിഫിക്കറ്റ്. 
9. മാതാപിതാക്കൾക്കുള്ള ചികിത്സാ ഗ്രാന്റിന്, അവർ ജീവനക്കാരന്റെ പൂർണ്ണസംരക്ഷ
ണയിലാണെന്നുള്ള വില്ലേജാഫീസറുടെ സർട്ടീഫിക്കറ്റ്. (Dependency Certificate)
 

അപേക്ഷ ഫോമുകൾ