മരണാനന്തര ധനസഹായം (ചട്ടം 26):
സേവനത്തിലിരിക്കവെ മരണമടയുന്ന ബോർഡിൽ അംഗങ്ങളായ ജീവനക്കാരുടെ നോമിനി/നിയമാനുസൃത അവകാശിക്ക് 3,00,000/- രൂപ (22-02-2024 മുതൽ പ്രാബല്യം) മരണാനന്തര ധനസഹായമായി നൽകുന്നു. ജീവനക്കാർ മരണമടഞ്ഞ തീയതി മുതൽ 60 ദിവസത്തിനുള്ളിൽ ചുവടെ പറയുന്ന രേഖകൾ തയ്യാറാക്കി ബോർഡിൽ സമർപ്പിക്കേണ്ടതാണ്.
1. സ്ഥാപനത്തിന്റെ ഭരണനിയന്ത്രണ ചുമതലയുള്ള താലൂക്ക് തലത്തിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ മേലൊപ്പും, ഒാഫീസ് മുദ്രയും പതിച്ച നിശ്ചിത മാതൃകയിലുള്ള അപേക്ഷ (അനക്സർ V).
2. സേവനത്തിലിരിക്കവെയാണ് മരണമടഞ്ഞതെന്നുള്ള ഡിപ്പാർട്ട്മെന്റ് തലവൻ/ ജില്ല/ താലൂക്ക് തലത്തിലുള്ള ഒാഫീസറുടെ റിപ്പോർട്ടും ശുപാർശയും.
3. മരണാനന്തര ധനസഹായത്തിനായി വെൽഫെയർ ബോർഡ് അഡീഷണൽ രജിസ്ട്രാർ/ സെക്രട്ടറിയോട് അപേക്ഷിക്കുന്നത് സംബന്ധിച്ചുള്ള ഭരണസമിതി തീരുമാനത്തിന്റെ ശരിപകർപ്പ്
4. ഗസറ്റഡ് ഒാഫീസർ സാക്ഷ്യപ്പെടുത്തിയ മരണ സർട്ടിഫിക്കറ്റിന്റെ പകർപ്പ്
5. ബന്ധുത്വ സർട്ടിഫിക്കറ്റ്/ ലീഗൽ ഹെയർഷിപ്പ് സർട്ടിഫിക്കറ്റ്
6. ജീവനക്കാരന്റെ ജനനതീയതി, ജോലിയിൽ പ്രവേശിച്ച തീയതി, നിയമാനുസൃതം റിട്ടയർ ചെയ്യേണ്ട തീയതി എന്നിവ സാക്ഷ്യപ്പെടുത്തിയ ചീഫ് എക്സിക്യൂട്ടീവിന്റെ റിപ്പോർട്ട്
7. അവകാശ സർട്ടിഫിക്കറ്റ് പ്രകാരം അപേക്ഷകന് പുറമേ മറ്റംഗങ്ങളും മരണമടഞ്ഞയാളിന്റെ നിയമാനുസൃത അവകാശികളായി രേഖപ്പെടുത്തിയിട്ടുള്ള പക്ഷം മറ്റുള്ളവരുടെ സമ്മതപത്രം (നോട്ടറി സാക്ഷ്യപ്പെടുത്തിയത്).
8. നോമിനിയായി ഒന്നിലധികം പേരെ നാമനിർദ്ദേശം ചെയ്തിട്ടുണ്ടെങ്കിൽ അപേക്ഷിക്കുന്ന
യാളിന് മാത്രമായി ധനസഹായം കൈപ്പറ്റുന്നതിന് മറ്റുള്ളവരുടെ നോട്ടറി സാക്ഷ്യപ്പെടുത്തിയ സമ്മതപത്രം.