കേരള സംസ്ഥാനത്തെ സഹകരണ സംഘം രജിസ്ട്രാറുടെ ഭരണ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി 30-09-1986 ലെ ജി. ഒ. (ആർ.റ്റി) 386/86 (സഹകരണം) നമ്പർ സർക്കാർ ഉത്തരവ് പ്രകാരം ‘കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ഫണ്ട് എന്ന പേരിൽ ഒരു ക്ഷേമ പദ്ധതി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് 01-04-1986 മുതൽ പ്രാബല്യത്തോടെ നടപ്പിലാക്കുകയും 22-10-1992 തീയതിയിലെ ജി. ഒ (എം. എസ്) 88/92 (സഹകരണം) നമ്പർ സർക്കാർ ഉത്തരവിലൂടെ ‘കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ്’ എന്ന് ഇൗ പദ്ധതി പുനർനാമകരണം ചെയ്ത് ക്ഷേമാനുകൂല്യങ്ങൾ വിപുലപ്പെടുത്തുകയും ചെയ്തു. 11-11-1996 തീയതിയിലെ ജി. ഒ (എം. എസ്) 108/96 (സഹകരണം) നമ്പർ സർക്കാർ ഉത്തരവ് പ്രകാരം കൈത്തറി, കയർ, ക്ഷീരം, മൽസ്യം, വ്യവസായം, ഖാദി & വില്ലേജ് ഇൻഡസ്ട്രീസ് മുതലായ സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഇതര വകുപ്പുകളുടെ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാരെയും 1-11-1996 മുതൽ പ്രാബല്യത്തോടെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തി.
31-01-2001 ലെ ജി.ഒ.(എം.എസ്) 27/2001 (സഹകരണം) നമ്പർ സർക്കാർ ഉത്തരവിലൂടെ സഹകരണ സംഘം രജിസ്ട്രാറുടെയും ഇതര സർക്കാർ വകുപ്പുകളുടെയും
ഭരണ നിയന്ത്രണത്തിലുളള സഹകരണ സ്ഥാപനങ്ങളിൽ കമ്മീഷൻ അടിസ്ഥാനത്തിൽ സേവനം അനുഷ്ഠിക്കുന്ന കളക്ഷൻ ഏജന്റുമാരെയും 1-02-2001 മുതൽ പ്രാബല്യത്തോടെ സ്ഥിരം ജീവനക്കാരുടെ ക്ഷേമപദ്ധതിയിൽ ഉൾപ്പെടുത്തി. കൂടാതെ 24-11-2017ലെ ജി.ഒ (എം. എസ്) 38/2017 (സഹകരണം) നമ്പർ സർക്കാർ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ സഹകരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ബോർഡുകളിലെ ജീവനക്കാരെയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് സഹകരണ ജീവനക്കാരുടെ ക്ഷേമ ബോർഡിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തി.
ബോർഡിന്റെ ആസ്ഥാന ഓഫീസ് തിരുവനന്തപുരത്ത് ജഗതി DPI ജംഗ്ഷനിലുള്ള ജവഹർ സഹകരണ ഭവനിലെ 7-ാം നിലയിൽ പ്രവർത്തിക്കുന്നു. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ ബോർഡിൻെറ മേഖലാ ഓഫീസുകൾ പ്രവർത്തിച്ചുവരുന്നു. സഹകരണ സംഘം രജിസ്ട്രാറുടെയും ഇതര സർക്കാർ വകുപ്പുകളുടെയും ഭരണ നിയന്ത്രണത്തിലുള്ള എട്ടായിരത്തി അഞ്ഞൂറോളം സഹകരണ സ്ഥാപനങ്ങളിലെ എൺപത്തി മൂവായിരത്തോളം ജീവനക്കാർ ഇൗ ബോർഡിൽ നിലവിൽ അംഗത്വം നേടിയിട്ടുണ്ട്. കൂടുതൽ ജീവനക്കാരെ ബോർഡിൽ അംഗമാക്കുന്നതിനുള്ള കർമ്മ പദ്ധതികളും ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നു. ജീവനക്കാർ ബോർഡിലേയ്ക്ക് അടക്കുന്ന പ്രതിമാസ വിഹിതവും അവരുടെ തൊഴിൽ സ്ഥാപനത്തിന്റെ വിഹിതവും കൂടിയുള്ള തുക സ്ഥിര നിക്ഷേപം നടത്തി ലഭിക്കുന്ന പലിശകൊൺാണ് ഇൗ സ്ഥാപനത്തിന്റെ പ്രവർത്തനം നടത്തി വരുന്നത്.
റീജിയണൽ ഓഫീസുകൾ :- പ്രവർത്തനപരിധി
സഹകരണ സംഘം രജിസ്ട്രാറുടെയും ഫങ്ങ്ഷണൽ രജിസ്ട്രാറുടെയും ഭരണ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലെ സഹകരണ സ്ഥാപനങ്ങളിലെയും തിരുവനന്തപുരം മേഖല കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷന്റെ കീഴിലുള്ള ജീവനക്കാരുടെയും ക്ഷേമപ്രവർത്തനങ്ങൾ തിരുവനന്തപുരം റീജിയണൽ ഒാഫീസിലും ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ സഹകരണ സ്ഥാപനങ്ങളുടെയും ഇതര വകുപ്പുകളിലെ സഹകരണ സംഘങ്ങളിലെയും എറണാകുളം മേഖല കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷന് കീഴിലുള്ള ജീവനക്കാരുടെയും ക്ഷേമപ്രവർത്തനങ്ങൾ എറണാകുളം റീജിയണൽ ആഫീസിലുമാണ് നടത്തുന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലെ സഹകരണ സ്ഥാപനങ്ങളുടെയും ഇതര വകുപ്പുകളിലെ സഹകരണ സംഘങ്ങളിലെയും ക്ഷേമ പ്രവർത്തനങ്ങൾ തൃശൂർ റീജിയണൽ ഓഫീസിലും കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ സഹകരണ സ്ഥാപനങ്ങളുടെയും ഇതര വകുപ്പുകളിലെ സഹകരണ സംഘങ്ങളിലെയും കോഴിക്കോട് മേഖല കോ-ഒാപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷന് കീഴിലുള്ള ജീവനക്കാരുടെയും ക്ഷേമപ്രവർത്തനങ്ങൾ കണ്ണൂർ റീജിയണൽ ഓഫീസിലും നടത്തി വരുന്നു. ബോർഡിലെ അംഗത്വം, ബോർഡിൽ നിന്നും ലഭിക്കേൺ വിവിധതരം ധനസഹായങ്ങൾ, ക്ഷേമനിധി വിഹിതം തിരികെ വാങ്ങൽ, മരണമടഞ്ഞ ജീവനക്കാരുടെ മക്കൾക്കുള്ള സ്കോളർഷിപ്പ് എന്നിവയ്ക്കായി അപേക്ഷകൾ സമർപ്പിക്കേത് ബന്ധപ്പെട്ട റീജിയണൽ ഓഫീസുകളിലാണ്. റീജിയണൽ ഓഫീസിൽ സമർപ്പിക്കുന്ന അപേക്ഷകൾ റീജിയണൽ മാനേജർ പരിശോധിച്ച് ശുപാർശ ചെയ്ത് ഹെഡ് ആഫീസിലേക്ക് അയക്കുന്നു.