ചോദ്യം : കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡില്‍ അംഗമാകാവുന്നത് ആര്‍ക്കെല്ലാമാണ് ?

ഉത്തരം : സഹകരണ സംഘം രജിസ്ട്രാറുടേയും ഇതര സര്‍ക്കാര്‍ വകുപ്പുകളുടേയും ഭരണ നിയന്ത്രണത്തിലുളള സഹകരണ സ്ഥാപനങ്ങളിലെയും സഹകരണ വകുപ്പിലെ ബോര്‍ഡുകളിലേയും സ്ഥിരം ജീവനക്കാര്‍ക്കും,  കമ്മീഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവര്‍ക്കും അംഗത്വം എടുക്കാവുന്നതാണ്.


ചോദ്യം : അംഗത്വം, മറ്റ് ധനസഹായങ്ങള്‍ എന്നിവയ്ക്കായി അപേക്ഷ ആര്‍ക്കാണ് സമര്‍പ്പിക്കേത് ?

ഉത്തരം : കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡിന്റെ റീജിയണല്‍ ഓഫീസ് മുഖേന ഹെഡ് ഓഫീസില്‍ അപേക്ഷ  നല്‍കണം.


ചോദ്യം : അംഗത്വത്തിനായി ബോര്‍ഡില്‍ സമര്‍പ്പിക്കേ ഫാറങ്ങള്‍ ഏതെല്ലാമാണ് ?

ഉത്തരം : ഓപ്ഷന്‍(അനക്‌സര്‍-I), നോമിനേഷന്‍(അനക്‌സര്‍-II)


ചോദ്യം : അംഗത്വത്തിനുളള ഓപ്ഷന്‍ തീയതി ?

ഉത്തരം : ജീവനക്കാരന്‍ ജോലിയില്‍ പ്രവേശിച്ച തീയതി.


ചോദ്യം : അംഗത്വം അനുവദിച്ച് കോഡ് നമ്പര്‍ ലഭിക്കാതെ ബോര്‍ഡില്‍ വിഹിതം ഒടുക്കാമോ ?

ഉത്തരം : പാടില്ല. അപ്രകാരം വിഹിതം ഒടുക്കുന്നവരെ അംഗങ്ങളായി പരിഗണിക്കുകയില്ല. ആയതിനാല്‍ തന്നെ ബോര്‍ഡില്‍നിന്നുളള ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുാകില്ല.


ചോദ്യം : നിലവിലുളള ക്ഷേമബോര്‍ഡ് വിഹിതത്തിന്റെ പ്രതിമാസ നിരക്ക് ?

ഉത്തരം : ജീവനക്കാരന്റെ മൊത്തം ശംമ്പളം/കമ്മീഷന്‍ 15000/-രൂപയില്‍ താഴെയാണെങ്കില്‍ വിഹിതം 150/-രൂപയും, 15000/-രൂപയോ അതില്‍ കൂടുതലോആണെങ്കില്‍ വിഹിതം 250/-രൂപയും സ്ഥാപനത്തിന്റെ വിഹിതം ഈ വിഭാഗത്തിനും 150/-രൂപയും ആകുന്നു.

(22-02-2024 മുതല്‍ പ്രാബല്യം)


ചോദ്യം : വെല്‍ഫെയര്‍ ബോര്‍ഡില്‍നിന്നും ചികിത്സാ ധനസഹായം ലഭിക്കുമോ ?

ഉത്തരം : ലഭിക്കും. അംഗങ്ങളായ ജീവനക്കാരും അവരുടെ ആശ്രിതരും ബോര്‍ഡ് ചട്ടത്തിലെ ചികിത്സാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുളള ചികിത്സകള്‍ക്ക് വിധേയരായാല്‍ നിബന്ധനകള്‍ക്ക് വിധേയമായി ചികിത്സാ ധനസഹായം അനുവദിക്കും.


ചോദ്യം : വെല്‍ഫെയര്‍ ബോര്‍ഡില്‍നിന്നും മരണാനന്തര ധനസഹായം ലഭിക്കുമോ ?

ഉത്തരം : ലഭിക്കും. സേവനത്തിലിരിക്കെ മരണമടയുന്ന ബോര്‍ഡില്‍ അംഗങ്ങളായവരുടെ ആശ്രിതര്‍ക്ക് മരണാനന്തര ധനസഹായം അനുവദിക്കും.


ചോദ്യം : മറ്റെന്തെല്ലാം ക്ഷേമാനുകൂല്യങ്ങളാണ് അംഗങ്ങള്‍ക്ക് ലഭിക്കുന്നത് ?

ഉത്തരം : മക്കള്‍ക്ക് വിദ്യാഭ്യാസ പ്രോത്സാഹന ക്യാഷ് അവാര്‍ഡ്, സേവനത്തിലിരിക്കെ മരണമടഞ്ഞവരുടെ മക്കളുടെ 18 വയസുവരെയുളള വിദ്യാഭ്യാസത്തിന് വാര്‍ഷിക സ്‌കോളര്‍ഷിപ്പ്, സേവനത്തില്‍നിന്നും പിരിയുന്ന അവ സരത്തില്‍ ബോര്‍ഡിലേക്ക് ഒടുക്കിയ ആകെ വിഹിതവും അതിന്റെ 10%ഇന്‍സെന്റീവും ജീവനക്കാരന് തിരികെ നല്‍കുന്നു.


ചോദ്യം : ഏതെല്ലാം കോഴ്‌സുകള്‍ക്കാണ് ക്യാഷ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുളളത് ?

ഉത്തരം : SSLC, Plus -2 (CBSE, ICSE, ISCഉള്‍പ്പെടെ) — Full A+/ A1/Grade 1 HDC & BM, JDC, സഹകരണം ഐശ്ചിക — സംസ്ഥാന തലത്തില്‍ വിഷയമായ മറ്റെല്ലാ ബിരുദ, ബിരുദാനന്തര 1, 2, 3 സ്ഥാനങ്ങള്‍ക്ക് ബിരുദങ്ങള്‍ക്കും. B.Tech, M.Tech, B.Sc നഴ്‌സിംഗ്, — സംസ്ഥാന തലത്തില്‍  M.Sc നഴ്‌സിംഗ് ഒന്നാം സ്ഥാനം.

MBBS, BDS, BAMS, BHMS, BVSc എന്നീ — സംസ്ഥാന തലത്തില്‍ പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സുകള്‍ക്ക് ഒന്നാം സ്ഥാനം.


ചോദ്യം : വിദ്യാഭ്യാസ കോഴ്‌സുകള്‍ക്ക് പുറമേ മറ്റേതെങ്കിലും വിഭാഗത്തില്‍ ക്യാഷ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുാേ ? 

ഉത്തരം : കലാ-കായിക മത്സരങ്ങളില്‍ സംസ്ഥാന-ദേശീയ തലത്തില്‍ മികവ്  നേടിവയര്‍ക്കും ക്യാഷ് അവാര്‍ഡ് നല്‍കും.