വിദ്യാഭ്യാസ ക്യാഷ് അവാര്‍ഡുകള്‍ (ചട്ടം 26 (എഫ്)):


അംഗങ്ങളായ സഹകരണസംഘം ജീവനക്കാരുടെ മക്കളിൽ ഉന്നതവിജയം കരസ്ഥമാക്കുന്നവർക്ക് എല്ലാ വർഷവും ബോർഡിൽ നിന്നും ക്യാഷ് അവാർഡുകൾ നൽകി വരുന്നു.

1.  STATE, CBSE, ICSE, ISC  സിലബസുകൾ ഉൾപ്പെടെ എല്ലാ വിഷയങ്ങൾക്കും A+/A1 ഗ്രേഡ് ലഭിച്ച SSLC/THSLC, Plus 2/VHSC വിദ്യാർത്ഥികൾക്ക് 10000/- രൂപ വീതം ക്യാഷ് അവാർഡായി നൽകുന്നു.

2.  HDC & BM, JDC, സഹകരണം എെശ്ചിക വിഷയമായി പഠിച്ച ബിരുദം, ബിരുദാനന്തര ബിരുദം എന്നീ കോഴ്സുകൾക്ക് സംസ്ഥാനതലത്തിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 10000/, 7000/-, 5000/- രൂപ ക്രമത്തിലാണ് ക്യാഷ് അവാർഡുകൾ നൽകുന്നത്.

3.  B.Tech, M.Tech, B.Sc – നഴ്സിംഗ്, M.Sc – നഴ്സിംഗ് എന്നീ പ്രൊഫഷണൽ കോഴ്സുകളിൽ സംസ്ഥാന തലത്തിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയ വിദ്യാർത്ഥിക്ക് 15,000/- രൂപയും,

4. MBBS, BDS, BAMS, BHMS, BVSc എന്നീ കോഴ്സുകൾക്കും അവയുടെ ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000/- രൂപയും ക്യാഷ് അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്.

5. കേരള സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലും CBSE, ICSE, ISC ബോർഡുകൾ നേരിട്ട് നടത്തുന്ന കലോത്സവങ്ങളിലും ‘A’ ഗ്രേഡ് കരസ്ഥമാക്കുന്ന ഹൈസ്ക്കൂൾ/ഹയർ സെക്കന്ററി തലത്തിലുള്ള വിദ്യാർത്ഥികൾക്ക് 5,000/- രൂപയുടെ ക്യാഷ് അവാർഡും നൽകുന്നു.

6. വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന സ്കൂൾ ഗയിംസ്/സ്പോർട്സ് മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ ഒന്ന്, രണ്ട് സ്ഥാനങ്ങൾ നേടുകയോ, ദേശീയതല മത്സരത്തിൽ പങ്കെടുക്കുകയോ ചെയ്ത സ്കൂൾ വിദ്യാർത്ഥികൾക്കും അന്തർ സർവ്വകലാശാല തലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയ കോളേജ് വിദ്യാർത്ഥികൾക്കും 5,000/- രൂപയുടെ ക്യാഷ് അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്.

ക്യാഷ് അവാർഡിനുള്ള നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ തയ്യാറാക്കി ബോർഡ് നിശ്ചയിക്കുന്ന അവസാന തീയതിക്കു മുൻപായി സമർപ്പിക്കേണ്ടതാണ്. ക്യാഷ് അവാർഡ് സംബന്ധിച്ച നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ച് എല്ലാവർഷവും ബോർഡ് സർക്കുലറുകൾ പുറപ്പെടുവിക്കുന്നതാണ്. അതാത് വർഷത്തെ പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടി വിജയിച്ചവർക്കാണ് ഒാരോ വർഷവും ക്യാഷ് അവാർഡുകൾ നൽകുന്നത്. പരീക്ഷാഫലം പ്രസിദ്ധീകരിച്ചയുടൻ പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളുടെ സർട്ടിഫിക്കറ്റും, മാർക്ക്/ഗ്രേഡ് ഷീറ്റും ലഭിക്കുകയില്ലായെന്നതിനാൽ മുൻ വർഷം ഏപ്രിൽ മാസത്തിനും തൻവർഷം മാർച്ച് മാസത്തിനുമിടയിൽ അവസാന വർഷ പരീക്ഷ വിജയിച്ച പ്രൊഫഷണൽ ഡിഗ്രി കോഴ്സുകാരുടെ അപേക്ഷകളാണ് തൻവർഷത്തെ ക്യാഷ് അവാർഡിനായി പരിഗണിക്കുന്നത്. ഹൗസ് സർജൻസി/ ഇന്റേൺഷിപ്പ് പൂർത്തീകരിച്ചശേഷം അപേക്ഷ സമർപ്പിച്ചാൽ ക്യഷ് അവാർഡിനുള്ള അവസരം/ അർഹത നഷ്ടപ്പെടാവുന്നതാണ്. ആയതിനാൽ പരീക്ഷാഫലത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും പ്രൊവിഷണൽ സർട്ടീഫിക്കറ്റും ഉൾപ്പെടുത്തി അപേക്ഷ സമർപ്പിച്ചാൽ മതിയാകുന്നതാണ്.

ക്യാഷ് അവാർഡിനായി സമർപ്പിക്കേണ്ട രേഖകൾ


1. സ്ഥാപനത്തിന്റെ ഭരണ നിയന്ത്രണ ചുമതലയുള്ള താലൂക്ക് തലത്തിൽ കുറയാത്ത ഉദ്യോഗസ്ഥൻ മേലൊപ്പ് വച്ച് ഒാഫീസ് മുദ്രയും പതിച്ച നിശ്ചിത മാതൃകയിലുള്ള അപേക്ഷ (Annexure IX)
2. ഹെഡ് മാസ്റ്റർ/പ്രിൻസിപ്പാൾ/ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റിന്റെയും, മാർക്ക് ലിസ്റ്റിന്റെയും പകർപ്പ്
3. ജീവനക്കാരനും (അപേക്ഷകൻ) വിദ്യാർത്ഥിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് / SSLC ബയോഡാറ്റ പേജ്
4. സർട്ടീഫിക്കറ്റ്/ മാർക്ക് ലിസ്റ്റിൽ ഗ്രേഡ് പോയിന്റ് മാത്രം രേഖപ്പെടുത്തിയിട്ടുള്ള പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിൽ അവർ പഠിച്ച യൂണിവേഴ്സിറ്റി/സ്ഥാപനത്തിൽ നിന്നും ലഭിച്ച ശതമാന സർട്ടീഫിക്കറ്റിന്റെ പകർപ്പ്.

 

അപേക്ഷ ഫോമുകൾ